തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളില്‍ റാഗിങ് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ 'സിദ്ധാർത്ഥ്' ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു.
സഭയില്‍ പുതിയ ആൻറി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ നല്കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളേജില്‍ റാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാർത്ഥിന്റെ ഓർമ്മയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയാനും വിദ്യാർത്ഥികള്‍ക്ക് ഭയരഹിതമായി പരാതി നല്‍കാനുമുള്ള സംവിധാനം ഈ ആപ്പിലൂടെ ലഭ്യമാകും. ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ലെന്ന ശക്തമായ തീരുമാനത്തിൻ്റെ ഭാഗമായാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.






