തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി പരീക്ഷ കണ്ട്രോളർ ബിനി കെ.എബ്രഹാമിനെ ഇന്ന് ചോദ്യം ചെയ്യും.
പരീക്ഷ നടത്തിപ്പിലെ ഉന്നതതല ഗൂഡാലോചനയെ കുറിച്ച് അറിയുന്നതിനാണ് ചോദ്യം ചെയ്യല്‍. പരീക്ഷ നടത്തിപ്പിനെ കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിയും.
പിഎസ്സി അംഗം സി.കെ ഷാജിബിനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അംഗങ്ങളെ ചോദ്യം ചെയ്യും.
കഴിഞ്ഞദിവസം അറസ്റ്റിലായ പിഎസ്സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
സതീഷിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പരീക്ഷാ ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടല്‍.






