തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജമാണിക്യത്തെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. വിവാദ വൈദ്യുതി കരാറില്‍ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സ്ഥലം മാറ്റമെന്നാണ് സൂചന.
ജിഎൻഎ എന്ന സ്വകര്യ കമ്പനിയില്‍ നിന്ന് യൂണിറ്റിന് 8.63 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ നീക്കം നടത്തിയിരുന്നു. 5 മാസത്തേക്ക് 1566.47 കോടിയുടെ കരാറാണ് സർക്കാർ ലക്ഷ്യമിട്ടത്
എന്നാല്‍ ഒടിസി പ്ലാറ്റ്ഫോം വഴി വൈദ്യുതി വാങ്ങുന്നതില്‍ സാങ്കേതിക തടസ്സം ഉണ്ടായിരുന്നു. ഇതോടെ രാജമാണിക്യം 6 തവണ ഫയല്‍ മടക്കിയെന്നാണ് സൂചിപ്പിക്കുന്നത്.
ഫയലില്‍ ഒപ്പിടാൻ മുഖ്യമന്ത്രി, വൈദ്യുത മന്ത്രി,ചീഫ് സെക്രട്ടറി എന്നിവരില്‍ നിന്ന് രാജമാണിക്യത്തിന് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നങ്കിലും ഫയല്‍ മടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എൻ. പ്രശാന്തിനെ ചെയർമാനാക്കിയത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടന്നിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതുമുതല്‍ വിവാദത്തിലായ വകുപ്പുകളിലാണ് മാറ്റം നടന്നത്. കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജമാണിക്യത്തെ മാറ്റിയപ്പോള്‍ ഷർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് മാറ്റി ചുമതല മുഹമ്മദ് ഹനീഷിനെ നിയമിച്ചു.






