കാസർകോട്: പോക്സോ കേസില്‍ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി.
കേസിൽ മുൻപ് ലഭിച്ച ജാമ്യമാണ് ഹോസ്ദുർഗ് ഫാസ്ട്രാക്ക് കോടതി റദ്ദാക്കിയത്. കോടതി ജാമ്യമില്ല വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
പോക്സോ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത കേസാണിത്. രണ്ട് മാസത്തിലേറെയായി ഖാദർ കരിപ്പൊടി ഒളിവിലാണ്. പ്രവാസിയായ അബ്ദുല്‍ അഹദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഖാദർ കരിപ്പൊടി ഒളിവില്‍ പോയിരിക്കുന്നത്.






