കൊച്ചി : കേരളത്തില്‍ ലഹരി മാഫിയയുടെ വേരറുക്കാന്‍ ആഭ്യന്തര വകുപ്പും കേരള പോലീസും ചേര്‍ന്ന് നടപ്പിലാക്കുന്ന
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 62 കേസുകളിലായി 69 പേര് കൂടി അറസ്റ്റിലായി.
ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407 ആയി ഉയര്‍ന്നു.
ആകെ 10154 അറസ്റ്റുകളാണ് ഇതുവരെ നടന്നത്.
ഇതുവരെ 8411.909 ഗ്രാം എം.ഡി.എം.എയും 1036.350 കി.ഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ് മൂന്ന് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 35 കേസുകളും കോട്പ പ്രകാരം 48 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവരില്‍ നിന്ന് 122.030 ഗ്രാം എം.ഡി.എം.എയും 4.175 കി.ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹെറോയിനും 2.25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.






