മലപ്പുറം: വളാഞ്ചേരിയില്‍ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട.
ഇതോടൊപ്പം കോടികള്‍ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛർദ്ദിയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ ഉറവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.






