തൃശൂർ: മിഡില്‍ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളില്‍ ജോലി ഒഴിവുകളുമായി ലുലുഗ്രൂപ്പ് വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു.
നവംബർ 5 വ്യാഴാഴ്ച തൃശൂർ ഹയാത്ത് റീജൻസിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാണ് അഭിമുഖം നടക്കുക.
മാനേജ്മെന്റ് ട്രെയിനീസ്, ജൂനിയർ അക്കൗണ്ടന്റ്സ്, സെയില്സ്മാൻ, കാഷ്യർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് പുരുഷ ഉദ്യോഗാർത്ഥികള്‍ക്ക് അവസരം ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിസ, താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും.
തസ്തികകള്‍ ചുവടെ:
മാനേജ്മെന്റ് ട്രെയിനീസ്: എംബിഎ ബിരുദവും റീട്ടെയില്‍ സ്റ്റോറുകളില്‍ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 30 വയസ്സില്‍ താഴെ.
ജൂനിയർ അക്കൗണ്ടന്റ്സ്: എംകോം ബിരുദവും അക്കൗണ്ട്സ് വിഭാഗത്തില്‍ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായം 30 വയസ്സില്‍ താഴെ.
സെയില്സ്മാൻ/കാഷ്യർ: പ്ലസ് ടു യോഗ്യതയും വസ്ത്രം, സാരി, പാദരക്ഷകള്‍, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, സൂപ്പർമാർക്കറ്റ് മേഖലകളില്‍ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 20-28 വയസ്സ്.
ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ ഒഴിവുകളുമുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 40 വയസ്സില്‍ താഴെ.പുരുഷ ഉദ്യോഗാർഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
അഭിമുഖത്തിന് പങ്കെടുക്കുന്നവർ വിശദമായ ബയോഡാറ്റ, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനല്‍ പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 75938 12223, 75938 12225.






