തിരുവനന്തപുരം: ക്ലിഫ്ഹൗസ് മോഡി പിടിപ്പിക്കാൻ ഒന്നേകാല്‍ കോടി രൂപ അനുവദിക്കുന്നത് ധൂർത്ത് എന്നല്ലാതെ എന്താണ് പറയുകയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.
പണ്ട് പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അവിടെ എന്തെങ്കിലും അറ്റകുറ്റ പണി നടന്നാല്‍ ധൂർത്ത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് കോണ്ഗ്രസ്കാർ തന്നെ മറുപടി പറയണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശനെതിരെയും അദ്ദേഹം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ എന്തൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നതാണ് പുതിയ മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു
ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അഴിമതി നടത്താൻ വേണ്ടിയാണ്. അഴിമതി നടത്താൻ പറ്റിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മഹാരാജാസ് കോളേജിലെ പ്രതിഷേധിച്ച വിദ്യാർഥിയുമായി ബന്ധപ്പെട്ട വ്യാജപ്രചരണമാണ് നടക്കുന്നത്. അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഞങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ വെച്ച് കള്ള പ്രചരണം നടത്തിക്കൊണ്ട് ഇരിക്കുന്നുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടികാട്ടി






