കോട്ടയം : കോട്ടയം - കൊല്ലം മെമ്മു സർവ്വീസ് എറണാകുളത്തേക്ക് നീട്ടിയതു മൂലം ഉണ്ടായ സമയമാറ്റം പുന:സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കൊല്ലം ഭാഗത്തേക്ക് പോകുന്ന സർക്കാർ ജീവനക്കാർക്കും സ്വകാര്യമേഖലയിലെ ജീവനക്കാർക്കും സൗകര്യപ്രദമായ സമയമായിരുന്നു വൈകുന്നേരം 5.40 എന്നത്. എറണാകുളത്തു നിന്നും സർവ്വീസ് ആരംഭിക്കുന്നതു മൂലം വൈകിട്ട് 6.45 ന് മാത്രമേ മെമ്മു കോട്ടയത്ത് എത്തികയുള്ളു. ആ സമയത്ത് തന്നെയാണ് വേണാട് എക്സ്പ്രസ്സും കോട്ടയത്ത് എത്തിച്ചേരുന്നത്. ഇത് നൂറു കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കും. വൈകുന്നേരം 3.25 ന് ശേഷം കൊല്ലം ഭാഗത്തേയ്ക്ക് 6.45 ന് മാത്രമേ ട്രെയിനുള്ളു എന്നത് അടിയന്തരമായി പരിഹരിക്കണമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.





