കോട്ടയം: മണർകാട് നാലു മണിക്കാറ്റിന് സമീപം ഉണ്ടായ കാർ അപകടത്തില്‍ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.
തിരുവഞ്ചൂർ ലക്ഷ്മി സദനത്തില്‍ അനില്‍ ബി നായരുടെ ഭാര്യ ദീപ അനില്‍ (51) ആണ് അപകടത്തെ തുടർന്ന് കോട്ടയം കാരിത്താസില്‍ ചികില്‍സയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. പ്രഭാതസവാരിക്ക് ഇറങ്ങിയതായിരുന്നു ദീപയും മറ്റൊരു സുഹൃത്തും. നാലു മണിക്കാറ്റിന് സമീപം നീലാണ്ടപ്പടിയ്ക്കല് റോഡരികത്ത് കൂടി നടന്ന് പോയപ്പോള്‍ അമിത വേഗത്തില്‍ എത്തിയ കാർ ദീപയെ ഇടിച്ച് തെറിപ്പിക്കുകയാരുന്നു. ഇടിച്ചകാർ നിർത്താതെ പോകുകയും ചെയ്തു.
സ്
മണർകാട് പോലിസ് സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ് ദിപയുടെ മരണം. സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തപ്പെടും.






