കൈപ്പുഴ : കൈപ്പുഴ കാറ്റിലേക്ക് ആളുകളെ പ്രവേശിക്കുന്നത് നിരോധിച്ചു. മഴ കനത്ത് കൈപ്പുഴ കാറ്റിലെ റോഡിലും പാടശേഖരത്തും വെള്ളം നിറഞ്ഞതോടെയാണ് നീണ്ടൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ ആളുകളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചത്.
ദിവസേന നിരവധി ആളുകൾ എത്തിയിരുന്ന സ്ഥലമാണ് കൈപ്പുഴ കാറ്റ്. വിദ്യാർത്ഥികളടക്കം നിരവധിയാളുകളാണ് ദിവസവും ഇവിടെ എത്തിയിരുന്നത്. വ്യായാമം ചെയ്യുന്നതിനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിരുന്നു.
നൂറപറ മാക്കോത്തറ പാടശേഖരവും അതിനു മധ്യഭാഗത്തു കൂടെ ഒഴുക്കുന്ന തോടും വിവിധങ്ങളായ പക്ഷികളും കൈപ്പുഴ കാറ്റിനെ ആസ്വാദ്യമാക്കിയിരുന്നു. മഴ തുടങ്ങിയതോടെ ഇവിടെയാകെ വെള്ളം കയറി റോഡും പാടവും മൂടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആളുകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.






