കോട്ടയം: ഏറ്റുമാനൂർ ഗവ ഐടിഐയിൽ അപ്ഹോൾസ്റ്ററർ ട്രേഡിൽ കരാർ അടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ
നിയമനത്തിന് സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് അഭിമുഖം നടത്തും.
ഈഴവവിഭാഗത്തിലുള്ളവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
യോഗ്യത: അപ്ഹോൾസ്റ്റർ ട്രേഡിൽ എൻടിസി/എൻ.എ.സിയും മൂന്നുവർഷ പരിചയവും. അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0481 2535562






