കോഴിക്കോട്: എംഎസ്എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ പിലാക്കലാണ് സംസ്ഥാന പ്രസിഡന്റ്.
സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.
സംസ്ഥാന നേതൃത്വത്തിൽ 11 വൈസ് പ്രസിഡന്റുമാരും 10 സെക്രട്ടറിമാരുമുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. പി കെ നവാസ് ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ ഷറഫുദ്ദീന് പിലാക്കലിന് താല്ക്കാലിക ചുമതല നൽകിയിരുന്നു






