ടെഹ്റാൻ: ഇറാനില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളിലാണ് ആക്രമണം.
വിവാഹചടങ്ങില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ രണ്ട് പേർ മരിച്ചതായി ഇറാൻ അറിയിച്ചു. മിസൈല്‍ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും ഇറാൻ അറിയിച്ചു.

അതേസമം, മിഡില്‍ ഈസ്റ്റ് മേഖലയില്‍ പൗരന്മാർക്ക് അമേരിക്ക ജാഗ്രത നിർദേശം നല്കി. ഇറാനിലെ വിവിധ ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കി. ദിവസങ്ങള്‍ക്കിടെ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ആക്രമണ പരമ്പരയ്ക്ക് പിന്നാലെയാണ് മുന്നിയിപ്പ്. ജോർദാനിലെ അക്രമണങ്ങള്‍ക്ക് പകരമായി ഇറാനെ അതിശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.