കൊല്ലം: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിൽപന നടത്തിയ കേസിൽ ഓച്ചിറയിൽ ഒരാൾ അറസ്റ്റിൽ.
ചങ്ങൻകുളങ്ങര കൊച്ചു മഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണനാണ് (49) എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 62 ലിറ്റർ വരുന്ന 124 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി.
ഡ്രൈ ഡേകളിൽ ഉയർന്ന വിലയ്ക്ക് മദ്യം വിൽപന നടത്തുന്നതായി എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
തുടർന്ന് മദ്യശേഖരം കസ്റ്റഡിയിലെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.






