മലപ്പുറം: മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം റോഡിൽ തലയിടിച്ചു വീണ് ഒരാള്‍ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.
മുന്നിയൂരിലെ കടയില്‍ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. ഇതിനിടയില്‍ വാക്കുതർക്കം ഉണ്ടായി.
ലത്തീഫ് വാഹനത്തില്‍ കയറി പോകുന്നതിനിടയ്ക്ക് ഫൈസല്‍ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടർന്നുണ്ടായ അടിപിടിയില്‍ ഫൈസല്‍ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്തു.






