കോഴിക്കോട് : ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമ കേസിൽ സിപിഐഎം നേതാവ് അറസ്റ്റിൽ. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എൻ ഗിരീഷാണ് അറസ്റ്റിലായത്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ജലീലും അറസ്റ്റിലായി. മുക്കം സ്വദേശി സിറാജുദ്ദീനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷിനെയും സിപിഐഎം ബ്രാഞ്ച് അംഗം സി. പി. ജലീലിനെയും അറസ്റ്റ് ചെയ്തത്.
ഈ കേസിൽ ആകെ അഞ്ച് പ്രതികളാണ്. രണ്ടുപേർ പിടിയിലായി. എസ്ഐടി സംഘം ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ കോൺഗ്രസിന്റെ പരാതിയിൽ കേസുകൾ എസ്ഐടിക്ക് കൈമാറുകയാണ് ചെയ്തത്.
സിപിഐഎമ്മിന്റെ ജില്ലയിലെ പ്രധാനപ്പെട്ട നേതാവാണ് എൻ ഗിരീഷ്. 2024 നവംബർ 26നാണ് ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് നടന്നത്. അവിടെ വച്ചുണ്ടായ സംഘർഷത്തിൽ എടുത്ത കേസിലാണ് നടപടി. അതിൽ എഫ്ഐആറിൽ 1168 എന്ന നമ്പറിൽ മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്.






