കോട്ടയം: ആനകളെ ഇഷ്ടമല്ലാത്ത മലയാളികള്‍ വളരെ കുറവാണ്. ദിവസവും ആനകളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അത്തരത്തില്‍ 'പാമ്പാടി രാജൻ' എന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്മ ആഹാരം കൊടുക്കുമ്പോള്‍ അനുസരണയോടെ അത് കഴിക്കുന്ന രാജനെ വീഡിയോയില്‍ കാണാം.
അമ്മയും ആനയും തമ്മിലുള്ള അടുപ്പമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ഭക്ഷണം നല്കുന്ന അമ്മയുടെ മുന്നില്‍ ശാന്തനായി നില്ക്കുന്ന രാജന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്.
അന്നും ഇന്നും അമ്മച്ചിയുടെ മുൻപില് കുഞ്ഞ് തന്നെ ആണ് അപ്പൂസ്', 'കോട്ടയത്തുകാരുടെ സ്വകാര്യ അഹങ്കാരം', 'ഇവിടെ ഉള്ള അമ്മമാരല്ലേ പുലി വരെ കൊഞ്ചിച്ച് നിർത്തും', ' മൂന്നോ നാലോ വയസുള്ളപ്പോള്‍ ആ വീട്ടിലേക്ക് അവിടുത്തെ അച്ഛന്റെ കയ്യും പിടിച്ചു കേറി വന്ന മുതല്‍ ആണ് അന്ന് മുതല്‍ കാണുന്നത് അല്ലെ അവൻ ആ അമ്മച്ചിയെ അപ്പൊ അവന് കറക്റ്റ് ആയിട്ട് അറിയാം അവന്റെ ബന്ധുക്കളെ ', 'കുഞ്ഞിലെ അവന് ഓടി കളിക്കാൻ വേണ്ടി വീടിന്റെ വാതില്‍ വലുതാക്കിയെന്ന് കേട്ടിട്ടുണ്ട്', 'അമ്മമോൻ... അപ്പൂസ്' - ഇങ്ങനെ പോകുന്നു കമന്റുകള്‍.






