തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും.
യുപി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകള്‍ ഡിസംബർ എട്ടുമുതല്‍ 17 വരെ നടക്കും. എല്‍പി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11 മുതല്‍ 17 വരെയാണ്.
ഡിസംബർ 18-നാണ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകള്‍ അടയ്ക്കും. ഡിസംബർ 28-നാണ് തുറക്കുക.






