ദില്ലി :പത്താം ക്ലാസ് പരീക്ഷാ ത്രിഭാഷാ നയത്തില്‍ മാർഗ നിർദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയില്‍ മൂന്നാം ഭാഷ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.
സ്കൂള്‍ തലത്തിലെ ഇന്റേണല്‍ പരീക്ഷകള്‍ക്ക് ശേഷം നടപ്പിലാക്കും. ഒൻപതാം ക്ലാസ് വിദ്യാർഥികള്‍ക്ക് ഈ വർഷം മുതല്‍ മൂന്നാം ഭാഷാ പരീക്ഷ. പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാർത്ഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷ പാസായിരിക്കണം.
പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാർത്ഥികള്‍ R3 പാസാവേണ്ടത് നിർബന്ധമാക്കി. പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപായി പുനർമൂല്യനിർണയത്തിനുള്ള അവസരവും ലഭ്യമാക്കും. ഇത് സംബന്ധിച്ച് സിബിഎസ്ഇ മാർഗ നിർദ്ദേശങ്ങള്‍ സ്കൂള്‍ മാനേജ്മെന്റിനും പ്രഥമ അധ്യാപകർക്കും നല്കി.






