കോട്ടയം ജില്ലയിൽ നാളെ (22.08. 26)പള്ളിക്കത്തോട്,തീക്കോയി,തെങ്ങണ,മണർകാട്, രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വയലുങ്കൽ പടി, മക്കനാംപാലം, വെങ്ങാനത്തുവയൽ, അരീക്കപ്പാലം, വെൽബ്രോസ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ *ചാത്തപ്പുഴ, HT തീക്കോയി ഗ്രാനൈറ്റ്സ്, കല്ലം, കുളത്തിങ്കൽ, മലമേൽ, മാവടി, തുമ്പശ്ശേരി, വേലത്തുശ്ശേരി* എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൾ *08:00AM* മുതൽ *05:00PM* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴലുള്ള പരപ്പൊഴിഞ്ഞ, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപ്പടി ടൗൺ, മണർകാട് ടൗൺ, ഓൾഡ് KK റോഡ്, കിഴക്കേടത്ത് പടി, പണിക്കമറ്റം, ഇടപ്പള്ളി , പൊൻ പള്ളി, ഞാറയ്ക്കൽ, വട്ടവേലി വെട്ടിക്കൽ , മധുരം ചേരിക്കടവ് . തെങ്ങും തുരുത്തേൽ , കടുവാക്കുഴി, പത്താഴക്കുഴി, എരുമ പെട്ടി, കുററിയക്കുന്ന് , വെണ്ണാശ്ശേരി ,LPS, MLA പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കൊണ്ടാട് സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ (രാവിലെ 8മുതൽ 5pm വരെ സെമിനാരി,കണ്ണന്ത്രപ്പടി,ആനക്കുഴി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും






