അശ്വതി ഇന്ന് തൊഴില്‍രംഗത്ത് അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മേലധികാരികളില്‍ നിന്ന് പ്രശംസ ലഭിക്കും. കുടുംബത്തില്‍ സന്തോഷ അന്തരീക്ഷം നിലനില്ക്കും.
സാമ്പത്തിക ക്രമക്കേടുകള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിത ധനലാഭത്തിന് സാധ്യതയുണ്ട്.
ഭരണി
ചെയ്യുന്ന കാര്യങ്ങളില്‍ ചെറിയ തടസ്സം അനുഭവപ്പെടാമെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭ്യമാകും. ബിസിനസ്സില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്. പങ്കാളിയുമായി ആശയവിനിമയം നിലനിർത്തണം. ദൂരയാത്രകള് നീട്ടിവെക്കുന്നതാണ് ഉചിതം. അനാവശ്യ ചിന്തകള്‍ ഒഴിവാക്കണം.
കാർത്തിക
ആഗ്രഹിച്ച കാര്യങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കുന്ന ദിവസമാണ്. കർമ്മരംഗത്ത് പുതിയ അവസരങ്ങള്‍ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വായ്പകള്‍ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനകും. ആരോഗ്യനില തൃപ്തികരമായിരിക്കും. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
രോഹിണി
മനസ്സിന് സന്തോഷവും സമാധാനവും നല്കുന്ന സംഭവങ്ങള്‍ പ്രതീക്ഷിക്കാം. കലാ-സാഹിത്യ രംഗത്തുള്ളവരെ പുതിയ അംഗീകാരങ്ങള്‍ തേടിയെത്തം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കണം. ബന്ധുക്കളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. വാഗ്ദാനങ്ങള്‍ നല്കുമ്പോള് ശ്രദ്ധിക്കണം.
മകയിരം
തൊഴില്‍രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടിയേക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടാമെങ്കിലും ആശങ്കപ്പെടേണ്ടതില്ല.
തിരുവാതിര
ചില കാര്യങ്ങളില്‍ പ്രതികൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ബിസിനസ്സില്‍ ധനനഷ്ടം വരാതെ നോക്കണം. വാഗ്ദാനങ്ങള്‍ പാലിക്കാൻ പ്രയാസപ്പെടും. ജോലിസ്ഥലത്ത് തർക്കങ്ങള്‍ ഒഴിവാക്കുക. വൈകുന്നേരത്തോടെ ശുഭ വാർത്തകള്‍ ലഭിക്കും.
പുണർതം
പഠനത്തിലും ജോലിയിലും മികച്ച വിജയങ്ങള്‍ കൈവരിക്കും. തൊഴിലന്വേഷകർക്ക് അനുകൂല മറുപടി ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക വരവ് വർദ്ധിക്കും. പുതിയ വീട് അല്ലെങ്കില്‍ വാഹനം വാങ്ങാനുള്ള ശ്രമങ്ങള്‍ വിജയം കാണും. ആരോഗ്യനില തൃപ്തികരമായിരിക്കും.
പൂയം
മുടങ്ങിക്കിടന്ന പണികള്‍ പുനഃരാരംഭിക്കാൻ കഴിയും. ബിസിനസ്സില്‍ ലാഭം വർദ്ധിക്കും. തൊഴില്‍സ്ഥലത്ത് നിങ്ങളുടെ സ്വാധീനം ഉയരും. മാതാപിതാക്കളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും.
ആയില്യം
മാനസികമായി ചെറിയ പിരിമുറുക്കങ്ങള്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത വേണം. അനാവശ്യ തർക്കങ്ങളില്‍ ഇടപെടരുത്. ജോലിസ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കണം. സഹപ്രവർത്തകരുമായി നല്ല ബന്ധം പുലർത്തണം. വൈകുന്നേരത്തോടെ ചില നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
മകം
തീരുമാനങ്ങളില്‍ ഉറച്ചുനില്ക്കാൻ കഴിയും. തൊഴിലിടത്ത് പുരോഗതി ഉണ്ടാകും. സാമ്പത്തിക നില ഭദ്രമായിരിക്കും. അപ്രതീക്ഷിത സമ്മാനങ്ങള്‍ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ക്ക് സാധ്യത കാണുന്നു. പുതിയ കൂട്ടുകെട്ടുകള്‍ വഴി നേട്ടങ്ങള്‍ ഉണ്ടാകും.
പൂരം
ഒരു തീരുമാനമെടുക്കാൻ പ്രയാസമുള്ള സാഹചര്യങ്ങള്‍ വന്നേക്കാം. സാമ്പത്തിക ചെലവുകള്‍ വർധിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ സഹായം ഗുണം ചെയ്യും. ആരോഗ്യം ശ്രദ്ധിക്കുക, വിശ്രമം അത്യാവശ്യമാണ്. തൊഴില്‍രംഗത്ത് കൂടുതല്‍ അധ്വാനം ആവശ്യമായി വരും. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക.
ഉത്രം
ധനപരമായ കാര്യങ്ങളില്‍ വളർച്ച ഉണ്ടാകും. കാര്യവിജയത്തിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. യാത്രകള്‍ കൊണ്ട് ഗുണമുണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവരെ നല്ല വാർത്തകള്‍ തേടിയെത്തും.
അത്തം
മനസ്സില്‍ വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകും. പുതിയ ബിസിനസ്സ് ആശയങ്ങള്‍ നടപ്പിലാക്കാൻ അനുയോജ്യമായ സമയമാണ്. സാമ്പത്തിക മെച്ചമുണ്ടാകും. തൊഴില്‍സ്ഥലത്ത് പ്രശംസ ലഭിക്കും. വാരന്ത്യത്തില്‍ നല്ല വിശ്രമം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ചിത്തിര
കഠിനാധ്വാനത്തിന് അനുയോജ്യ ഫലം ലഭിക്കും. ചില പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും അവയെല്ലാം തരണം ചെയ്യാനാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ നടത്തണം. കുടുംബത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ വരാം. സംസാരത്തില്‍ നിയന്ത്രണം വേണം. വൈകുന്നേരത്തോടെ നല്ല ഫലങ്ങള്‍ കാണും.
ചോതി
സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പഴയ കടങ്ങള്‍ വീട്ടാൻ കഴിയും. പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. യാത്രകള്‍ അനുകൂലമായ ഫലം നല്‍കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
വിശാഖം
അപ്രതീക്ഷിത ചിലവുകള്‍ മൂലം മനസ്സ് അസ്വസ്ഥമാകാം. തൊഴില്‍രംഗത്ത് കൂടുതല്‍ ശ്രദ്ധ വേണം. ശത്രുക്കളുടെ ശല്യം വർധിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടക്കണമെന്നില്ല. ക്ഷമയോടെ ഇരിക്കുക. പ്രാർഥനയും ധ്യാനവും മനസ്സമാധാനം നല്‍കും.
അനിഴം
തൊഴില്‍പരമായി വളരെ നല്ല ദിവമാണ്. മേലധികാരികളില്‍ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാൻ സാധിക്കും. സാമ്പത്തികമായി നില മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. ബന്ധുക്കളോടൊപ്പെ സമയം ചെലവഴിക്കാൻ കഴിയും.
തൃക്കേട്ട
വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. അനാവശ്യ തർക്കങ്ങളില്‍ പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ വരാതെ നോക്കണം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് ശാന്തത പാലിക്കുന്നത് ഗുണം ചെയ്യും. തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്.
മൂലം
ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമാണ്. കടമ്പകള്‍ കടന്ന് വിജയം കൈവരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ്സില്‍ പുതിയ പങ്കാളികള്‍ എത്തും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലർത്താൻ കഴിയും. പുതിയ കാര്യങ്ങള്‍ പഠിക്കാൻ താല്പര്യം കാണിക്കും.
പൂരാടം
സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരമാകും. സർഗ്ഗാത്മക കഴിവുകള്‍ പുറത്തെടുക്കാൻ കഴിയും. പ്രണയബന്ധങ്ങളില്‍ സന്തോഷം ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് അനുകൂല സ്ഥലംമാറ്റം ഉണ്ടാകാം.
ഉത്രാടം
പ്രതീക്ഷിച്ച ഫലങ്ങള്‍ ഉണ്ടാകുന്ന ദിനമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. കുടുംബത്തില്‍ സമാധാനം നിലനില്ക്കും. ആരോഗ്യ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ദൂരയാത്രകള് വിജയകരമായി പൂർത്തിയാക്കും.
തിരുവോണം
ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് നടപ്പിലാകും. സാമ്പത്തികമായി നല്ല സമയമാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൊയ്യാൻ സാധിക്കും. തൊഴില്‍സ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. കുടുംബത്തില്‍ മംഗള കർമ്മങ്ങള്‍ നടക്കാൻ സാധ്യതയുണ്ട്.
അവിട്ടം
ചെറിയ തടസ്സങ്ങള്‍ അനുഭവപ്പെടാമെങ്കിലും നിങ്ങളുടെ ശ്രമങ്ങള്‍ വിജയത്തിലെത്തും. സാമ്പത്തിക കാര്യങ്ങളില്‍ മിതത്വം പാലിക്കണം. ആരോഗ്യം ശ്രദ്ധിക്കുക. ദൂരയാത്രകളില്‍ ജാഗ്രത വേണം. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് തർക്കങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും.
ചതയം
സാമ്പത്തിക പുരോഗതി ഉണ്ടാകും. തൊഴില്‍സ്ഥലത്ത് സഹപ്രവർത്തകരുടെ സഹായം ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ നല്ല ദിവസമാണ്. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
പൂരൂരുട്ടാതി
മനസ്സിന് അല്പം പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. ബിസിനസ്സില്‍ സൂക്ഷ്മത പാലിക്കുക. രേഖകളില്‍ ഒപ്പുവെക്കുന്നതിന് മുൻപ് നന്നായി വായിക്കുക. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് ആശ്വാസം നല്‍കും.
ഉത്രട്ടാതി
ധനലാഭത്തിന് സാധ്യതയുള്ള ദിവസമാണ്. പുതിയ ജോലിക്കുള്ള അവസരങ്ങള്‍ വന്നെത്തും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ആയിരിക്കും. ആരോഗ്യനില മെച്ചപ്പെടും.
രേവതി
ഭാഗ്യാനുഭവങ്ങള്‍ വർദ്ധിക്കുന്ന ദിവസമാണ്. വിചാരിച്ച കാര്യങ്ങള്‍ വേഗത്തില്‍ പൂർത്തിയാകും. സാമ്പത്തിക നില ഭദ്രമായിരിക്കും. തൊഴില്‍മേഖലയില്‍ വലിയ ഉയർച്ച പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പിന്തുണ ശക്തി നല്‍കും. സന്തോഷ വാർത്തകള്‍ കേള്‍ക്കാൻ കഴിയും.






