തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ പിന്തുണച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. അർജുൻ പറയുന്നത് കേൾക്കണമെന്നും ഒരവസരം നൽകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
“എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. എനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു” എന്നായിരുന്നു സനൽ കുമാർ ശശിധരന്റെ പ്രതികരണം.
അർജുനെ പിടികൂടാൻ വെടിവെക്കാൻ ഉത്തരവിട്ടെന്ന പ്രചാരണത്തെയും അദ്ദേഹം വിമർശിച്ചു. അർജുനെ വ്യക്തിപരമായി അറിയില്ലെന്നും അയാൾ ചെയ്ത കുറ്റങ്ങളെക്കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കിയ സനൽ കുമാർ, “നിങ്ങൾക്ക് മടങ്ങിവന്ന് നന്മയുള്ള ജീവിതം നയിക്കാൻ കഴിയട്ടെ” എന്നും കുറിച്ചു.






