കുമരകം: കുമരകത്തെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് എം എൽ എ .കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയായ കുമരകത്ത് എംഎൽഎ നാട്ടകം സുരേഷിന്റെ അടിയന്തരമായ ഇടപെടലിനെ തുടർന്ന് 108 ആംബുലൻസ് എത്തി.
കുമരകം പഞ്ചായത്തിനുo കുമരകം പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുമായി ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖിന്റെ വികസന ഫണ്ടിൽ നിന്നും ആംബുലൻസ് വാങ്ങി നൽകുമെന്ന് അറിയിച്ചു
എംഎൽഎയുടെയും ജില്ലാ പഞ്ചായത്ത് മെമ്പറുടെയും അടിയന്തരമായ ഇടപെടൽ കുമരകം ജനതയ്ക്ക് ആശ്വാസമായി വെള്ളപ്പൊക്കത്തിൽ ദുരന്തം അനുഭവിക്കുന്ന കുമരകം ജനതയെ കരുതലിന്റെ കരസ്പർശം കൊണ്ട് ചേർത്തുപിടിച്ച
നാട്ടകം സുരേഷ് എംഎൽഎയ്ക്കും കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. വൈശാഖിനും കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു






