പത്തനംതിട്ട : അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ ശ്രീനാദേവി കുഞ്ഞമ്മയെ സംരക്ഷിച്ച് അടൂര്‍ പൊലീസ്. ലോക്കപ്പിന് സമീപം ശ്രീനാദേവി കുഞ്ഞമ്മ പൊലീസിന്റെ അനുമതിയോടെയാണ് എത്തിയത്. സ്റ്റേഷന് പുറത്തെ പ്രതിഷേധം ഒഴിവാക്കാനായിരുന്നു നടപടി എന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എസ്പിക്ക് വിശദീകരണം നല്കി.
ശ്രീനദേവി കുഞ്ഞമ്മ അടൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിന് സമീപം എത്തുന്നതും ലോക്കപ്പിലുണ്ടായിരുന്ന പ്രതിയായ യൂട്യൂബര്‍ രാജന് ജോസഫുമായി സംസാരിക്കുന്നതും സിസിടിവി ദൃശ്യത്തിലൂടെ പുറത്തുവന്നിരുന്നു. അന്ന് സ്റ്റേഷന് പുറത്ത് വലിയ സംഘര്‍ഷമാണ് നടന്നിരുന്നത്. രാജന് ജോസഫിനെ സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ പുറത്ത് ഇയാളെ മര്‍ദ്ദിക്കാന്‍ ഒരു കൂട്ടം യൂത്ത്കോണ്‍ഗ്രസുകാര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഈ സംഘര്‍ഷം ഒഴിവാക്കുന്നതിനും പ്രതിഷേധവുമായെത്തിയ ആളുകളെ അവിടെ നിന്ന് മാറ്റുന്നതിനും വേണ്ടിയാണ് ശ്രീനാദേവി കുഞ്ഞമ്മ ഇടപെട്ടതെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന മറുപടി. ആ അനുനയ ശ്രമത്തിന്റെ ഭാഗമായായിരുന്നു ശ്രീനാദേവിയെ സേറ്റേഷനകത്തേക്ക് കയറ്റിയിരുന്നതെന്നും പൊലീസ് പറയുന്നു.
എന്നാല്‍ പൊലീസ് സ്റ്റേഷന്റെ കോമ്പൗണ്ടിലേക്ക് വാഹനം കടന്നു വരുമ്പോള്‍ തന്നെ പ്രതിയെ ആക്രമിക്കാനായി വലിയ ശ്രമമാണ് യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നിരുന്നത്. ശ്രീനാദേവി കുഞ്ഞമ്മയും ഒപ്പം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസ് പ്രതി ഫെനി നൈനാനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആദ്യം ഈ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നില്ല. പൊലീസ് വാഹനത്തില്‍ ആക്രമികള്‍ അടിക്കുന്നതും അതിന് ഉള്ളിലുള്ള രാജന് ജോസഫിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.






