വൈക്കം: ബാലസംഘം കോട്ടയം ജില്ലാ സമ്മേളനം തലയോലപറമ്പിൽ
ചലച്ചിത്ര താരം മീനാക്ഷി ഉദ്ഘാടനം ചെയ്തു
രാവിലെ 10.30ഓടെ സമ്മേളന നഗരിയിൽ നിന്ന് നുറുകണക്കിന് കുട്ടികൾ അണിനിരന്നവർണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. സാംസ്കാരിക ഘോഷയാത്ര ടൗൺ ചുറ്റി തിരിച്ചെത്തിയതിനെ തുടർന്ന് സംഘടന പ്രസിഡൻ്റ് ശ്രീജിത്ത് കെ.സോമൻ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം ചലച്ചിത്ര താരം മീനാക്ഷി ഉദ്ഘാടനം ചെയ്തു.ചിരിക്കുന്ന കുട്ടികളുടെ മുഖം ഏറെ സന്തോഷം പകരുന്നതാണെന്നും സന്തോഷത്തോടെ ചിരിച്ച് ജീവിതത്തെ നേരിടണമെന്നും മീനാക്ഷി കൂട്ടുകാരെ ഉദ്ബോധിപ്പിച്ചു. കുട്ടികൾക്കൊപ്പം ചിരിച്ച് സല്ലപിച്ച് ഫോട്ടോയെടുത്ത് ഒരു മണിക്കൂറിലധികം ചെലവഴിച്ചശേഷമാണ് മീനാക്ഷി മടങ്ങിയത്. ജില്ലാ സെക്രട്ടറി വൈഷ്ണിരാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻ്റ് ശ്രീജിത്ത് കെ.സോമൻ, സാഹിത്യ സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ.പി.കെ. ഹരികുമാർ,ബാലസംഘം ജില്ലാ കമ്മറ്റി കൺവീനർ കെ.ശെൽവരാജ് , കോ ഓർഡിനേറ്റർ അമൽ ഡൊമനിക്, സ്വാഗതസംഘം ചെയർമാൻ ഡോ. സി. എം.കുസുമൻ, കൺവീനർ ഡി.എം. ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.






