ജക്കാർത്ത: 240 യാത്രാക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഇന്തോനേഷ്യൻ കപ്പല്‍ ജാവ കടലില്‍ വച്ച് കാണാതായി. കിഴക്കൻ ജാവയില്‍ നിന്ന് ബോർണിയോ ദ്വീപിലെ ദക്ഷിണ കാളിമന്താൻ പ്രവിശ്യയിലേക്ക് പോകുന്നതിനിടെയാണ് കപ്പല്‍ കാണാതായത്.
വിവരമറിഞ്ഞതിനെ തുടർന്ന് കപ്പല്‍ കണ്ടെത്താൻ തെരച്ചില്‍ ആരംഭിച്ചു.
ദക്ഷിണ കാളിമന്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ബൻജർമാസിനിലെ റെസ്ക്യൂ ഓഫീസിനാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലാണ് കാണാതായത്. കപ്പലിന് ആശയവിനിമയ തകരാർ സംഭവിച്ചതായാണ് പ്രാഥമിക വിവരം. ബൻജർമാസിനിലെ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വച്ചാണ് കപ്പല്‍ കാണാതായത്. അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.






