കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പൊണ്ണത്തടസ വ്യായാമില്ലായ്മ എന്നിവയെല്ലാം കുട്ടികളിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു.
ടൈപ്പ്-2 പ്രമേഹം കുട്ടികളിൽ ഹ്രസ്വകാല, ദീർഘകാല ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ദീർഘകാല സങ്കീർണതകളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ, നാഡി പ്രശ്നങ്ങൾ, കാഴ്ച കുറയൽ, മാനസിക ആഘാതം എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കാം.
ജീവിതശൈലി തിരഞ്ഞെടുപ്പുകൾ മൂലമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. നേരിട്ട് പഞ്ചസാര കഴിക്കുന്നതിലൂടെ മാത്രമേ പ്രമേഹം ഉണ്ടാകൂ എന്ന് പലരും വിശ്വസിക്കുന്നു.
രു കുട്ടിയുടെ ഭക്ഷണത്തിൽ പ്രധാനമായും ഉയർന്ന കാർബോഹൈഡ്രേറ്റുകൾ, കുറഞ്ഞ നാരുകൾ, കുറഞ്ഞ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ,
എല്ലാ ഭക്ഷണങ്ങളും ഗ്ലൂക്കോസായി വിഘടിക്കുന്നതിനാൽ അത് ഒടുവിൽ ശരീരത്തിൽ പഞ്ചസാരയായി മാറുന്നതായി പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര പറയുന്നു.
പ്രമേഹത്തിന്റെ കുടുംബ ചരിത്രമുള്ള കുട്ടികൾക്ക് അപകടസാധ്യതകൾ കൂടുതലാണ്. ഇത് പ്രതിരോധ നടപടികൾ കൂടുതൽ നിർണായകമാക്കുന്നു.
ടൈപ്പ് 1 പ്രമേഹം തടയാൻ പരിമിതിയുണ്ട്. എന്നിരുന്നാലും, ടൈപ്പ് 2 പ്രമേഹം പലപ്പോഴും ആരോഗ്യകരമായ ശീലങ്ങളിലൂടെ ഒഴിവാക്കാം.
കെച്ചപ്പ്, ഫ്ലേവർഡ് തൈര്, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, മിൽക്ക് ഷേക്കുകൾ, ബിസ്കറ്റുകൾ എന്നിവയിൽ പഞ്ചസാര അമിതമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രമേഹ സാധ്യത കൂട്ടുന്നു.






