
സ്വന്തം ലേഖിക
പത്തനംതിട്ട: എൻസിപിയിലെ മുതിർ ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവർത്തകർ പാർട്ടി വിട്ടു.
ഇടതു മുന്നണിയെ ശക്തിപ്പെട്ടുത്തുവാൻ അർ ബാലകൃഷ്ണപിളള സ്ഥാപിച്ച് കെ. ബി. ഗണേഷ് കുമാർ എം എൽ എ നേതൃത്വം നല്കുന്ന,
കേരള കോൺഗ്രസ് ( ബി ) -യിൽ ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി എൻസിപി മുൻ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റും അച്ചടക്ക സമിതി സംസ്ഥാന അംഗവുമായ കരിമ്പനാക്കുഴി ശശിധരൻ നായർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻസിപി മുൻ ജില്ലാ പ്രസിഡൻ്റും എക്സ് സർവീസ്മെൻ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ കരിമ്പനാക്കുഴി ശശിധരൻ നായർ, ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡൻ്റ് ടോം ജേക്കബ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അനീഷ് ജോൺ, അടൂർ നിയോജക മണ്ഡലം വൈസ്. പ്രസിഡൻ്റ് എം.ആർ.ഗോപാലകൃഷ്ണക്കുറുപ്പ്, ന്യൂനപക്ഷ സെൽ റാന്നി നിയോജക മണ്ഡലം പ്രസിഡൻ്റ് റോബി.പി.ജോർജ്, കോന്നി മണ്ഡലം പ്രസിഡൻ്റ് എ.വി. ജോർജ്, കലഞ്ഞൂർ മണ്ഡലം പ്രസിഡൻ്റ് രാധാകൃഷ്ണൻ നായർ, അരുവാപ്പുലം മണ്ഡലം പ്രസിഡൻ്റ് ആർ.രവീന്ദ്രൻ നായർ ,പെരിങ്ങനാട് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് കുമാർ, റാന്നി ബ്ലോക്ക് മുൻ പ്രസിഡൻ്റ് എ.ജി.വേണുഗോപാൽ എന്നിവരും ഒപ്പം നിരവധി പ്രവർത്തകരും പാർട്ടി വിട്ടതായി നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് (ബി) സംസ്ഥാന ട്രഷററും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ കെ. ജി. പ്രേംജിത്ത്, കേരള കോൺഗ്രസ് (ബി)
പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് പി.കെ ജേക്കബ്, കരിബനാകുഴി ശശിധരൻ നായർ, ടോം ജേക്കബ്, എം.ആർ ഗോപാലകൃഷ്ണകുറിപ്പ്, സന്തോഷ്കുമാ൪, എ.ജി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.



