play-sharp-fill
”ഞാന്‍ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ…”;  കൂളിങ് ഗ്ലാസ്സ് വച്ച്‌ ഉറക്കം തൂങ്ങി നവ്യ; ഉണര്‍ന്നപ്പോള്‍ കണ്ടത് ക്യാമറ;  ഇത് അനുജൻ കൊടുത്ത എട്ടിൻ്റെ പണി; വീഡിയോ കാണാം……

”ഞാന്‍ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ…”; കൂളിങ് ഗ്ലാസ്സ് വച്ച്‌ ഉറക്കം തൂങ്ങി നവ്യ; ഉണര്‍ന്നപ്പോള്‍ കണ്ടത് ക്യാമറ; ഇത് അനുജൻ കൊടുത്ത എട്ടിൻ്റെ പണി; വീഡിയോ കാണാം……

സ്വന്തം ലേഖിക

കൊച്ചി: നവ്യ നായരുടെ അനുജന്‍ രാഹുല്‍ പങ്കുവച്ച രസകരമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഒരു കാര്‍ യാത്രയ്ക്കിടയില്‍ ഷൂട്ട് ചെയ്ത വീഡിയോയാണ് രാഹുല്‍ പങ്കുവച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസ്സ് വച്ചാണ് നവ്യയുടെ ഉറക്കം. ആദ്യനോട്ടത്തില്‍ താരം ഉറങ്ങുകയാണോ എന്ന് സംശയം തോന്നും. എന്നാല്‍ നവ്യ നല്ല ഉറക്കത്തിലാണ്.
വീഡിയോ കാണാം


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുജന്‍ തട്ടിവിളിക്കുമ്പോള്‍ ഞെട്ടി ഉണരുന്ന താരം കാണുന്നത് ക്യാമറയാണ്. പിന്നാലെ ചമ്മിയൊരു ചിരിയാണ് നവ്യയുടെ മുഖത്ത് തെളിയുന്നത്. ഇവര്‍ക്കൊപ്പം നവ്യയുടെ മകന്‍ സായിയും ഉണ്ട്.

”ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?” എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ വീഡിയോ പങ്കുവച്ചത്. ”ഞാന്‍ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ” എന്നായിരുന്നു നവ്യ വീഡിയോയ്ക്ക് പ്രതികരിച്ചത്.

വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. നവ്യയ്ക്ക് ഒപ്പം നടന്‍ വിനായകനും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്.

മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.