
സ്വന്തം ലേഖിക
കോട്ടയം: രണ്ട് പതിറ്റാണ്ടിൻ്റെ പാരമ്പര്യവുമായി മാതൃഭൂമി ഫോട്ടോഗ്രാഫർ ജി ശിവപ്രസാദിൻ്റെയും സഹപ്രവർത്തകരുടെയും ക്യാമറകൾ കണ്ട കാഴ്ച്ചകളുമായി നേച്ചർ വൈബ് ഫോട്ടോ എക്സിബിഷൻ ഇന്ന് മുതൽ.
രാവിലെ പത്തിന് കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ മന്ത്രി വി.എൻ വാസവൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആശംസകൾ അർപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പത്തു മുതൽ വൈകിട്ട് ഏഴര വരെ ചിത്രപ്രദർശനം കാണാൻ അവസരം ഉണ്ട്.
പൊലീസുകാരന്റെ ഉൾപ്പടെ ആറു ഫോട്ടോ ഗ്രാഫർമാരുടെ പ്രദർശനമാണ് കോട്ടയത്ത് ഇന്ന് ആരംഭിക്കുന്നത്.
കൊല്ലാട് സ്വദേശിയും പ്രഫഷണൽ ഫോട്ടോഗ്രാഫറുമായ സിബി കെ.തമ്പിയുടെയും, കാടിനെ തൊട്ടറിഞ്ഞ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ജനറൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിലെ ഫോട്ടോഗ്രാഫറുമായ ഷാ സിറാജിന്റെയും, കാഞ്ഞങ്ങാട് സ്വദേശിയും കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഫോട്ടോഗ്രാഫർ അശോകൻ രചനയുടെയും, കേരള പൊലീസ് ഫോട്ടോഗ്രാഫർ കെ.എസ് രവീഷിന്റെയും, കാസർകോട് കാമ്പല്ലൂർ സ്വദേശിയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ ജിമ്മി കാമ്പല്ലൂരിന്റെയും, മാതൃഭൂമി ഫോട്ടോഗ്രാഫർ ജി.ശിവപ്രസാദിന്റെയും ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവർ തങ്ങളുടെ കരിയറിൽ പകർത്തിയ ഏറ്റവും മികച്ച ചിത്രങ്ങൾ സന്ദർശകർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും.
കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനക്കാഴ്ചകൾ 18 ന് സമാപിക്കും.



