കോട്ടയം നാഗമ്പടത്ത്‌ വാഹനാപകടം; യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി; തെള്ളകം സ്വദേശി ​ഗുരുതരാവസ്ഥയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം; കോട്ടയം നാഗമ്പടത്ത് കെ ആർ ബേക്കറിക്ക്‌ മുൻവശം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ലോറിയ്ക്ക് പിറകിൽ നിന്നും ഇടികകുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

തെള്ളകം മുക്കോണിയിൽ വീട്ടിൽ ആന്റണി മാത്യു(24)വിനാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഡയനോവ ലാബിലെ കളക്ഷൻ ഏജന്റാണ് ആൻണി.

ഇടിയിൽ യുവാവ് ലോറിയുടെ പിൻവശത്തെ ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group