കോട്ടയം നാഗമ്പടത്ത് ലാബ് ജീവനക്കാരൻ ലോറി കയറി മരിച്ചു; ബൈക്കിൽ ലോറി ഇടിച്ച് ദാരുണമായി മരിച്ചത് തെള്ളകം സ്വദേശി ആന്റണി മാത്യു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം; കോട്ടയം നാഗമ്പടത്ത് കെ ആർ ബേക്കറിക്ക്‌ മുൻവശം ബൈക്കും ലോറിയും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയിൽ വീട്ടിൽ ആന്റണി മാത്യു(24)വാണ് മരിച്ചത്.

കോട്ടയം ഡയനോവ ലാബിലെ കളക്ഷൻ ഏജന്റായിരുന്നു ആൻണി. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്.

ഇടിയിൽ യുവാവ് ലോറിയുടെ പിൻവശത്തെ ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ലോറിയ്ക്ക് പിറകിൽ നിന്നും ഇടികകുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group