play-sharp-fill
നാട്ടകത്ത് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ആംബുലൻസ് തലകീഴായി മറിഞ്ഞു; രോഗി അത്ഭുതകരമായി രക്ഷപ്പെട്ടു; ബൈക്ക് യാത്രക്കാരനും ആംബുലൻസ് ഡ്രൈവർക്കും രോഗിയ്‌ക്കൊപ്പമുണ്ടായിരുന്നയാൾക്കും  പരിക്കേറ്റു

നാട്ടകത്ത് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ആംബുലൻസ് തലകീഴായി മറിഞ്ഞു; രോഗി അത്ഭുതകരമായി രക്ഷപ്പെട്ടു; ബൈക്ക് യാത്രക്കാരനും ആംബുലൻസ് ഡ്രൈവർക്കും രോഗിയ്‌ക്കൊപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു

സ്വന്തം ലേഖിക

നാട്ടകം: നാട്ടകത്ത് അപ്രതീക്ഷിതമായി എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ആംബുലൻസ് തലകീഴായി മറിഞ്ഞു.


അപകടത്തിൽ നിന്നും ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി രക്ഷപ്പെട്ടു. ആംബുലൻസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരനും ആംബുലൻസ് ഡ്രൈവർക്കും, രോഗിയ്‌ക്കൊപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. എം സി റോഡിൽ നാട്ടകം വില്ലേജ് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. പത്തനാപുരത്തു നിന്നും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ആംബുലൻസ്.

ചിങ്ങവനം ഭാഗത്ത് നിന്നും എത്തിയ ആംബുലൻസിന് കുറുകെ ബൈക്ക് വരികയായിരുന്നു. ഈ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ, പെട്ടെന്ന് ആംബുലൻസ് ഡ്രൈവർ ബ്രേക്ക് പിടിക്കുകയായിരുന്നു.

റോഡിൽ തലകീഴായി മറിഞ്ഞ ആംബുലൻസ്, റോഡിൽ തന്നെ നേരെ നിന്നു. ഈ സമയം ആംബുലൻസ് ഡ്രൈവർ വണ്ടിയ്ക്കുള്ളിൽ നിന്നും ചാടിയിറങ്ങി.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്കു മാറ്റി. ആംബുലൻസിനുള്ളിലുണ്ടായിരുന്ന രോഗിയെ, മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.