
സ്വന്തം ലേഖകൻ
കോയമ്പത്തൂർ: കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ. കോയമ്പത്തൂർ ശരവണംപട്ടിക്കു സമീപമാണ് സ്കൂൾ വിദ്യാർത്ഥിനിയുടെ അഴുകിയ മൃതശരീരം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്.
ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 12നാണ് പെൺകുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ ശരവണംപട്ടി പൊലീസിൽ പരാതി നൽകി.
അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തി. മൃതദേഹം കാണാതായ തങ്ങളുടെ മകളുടേതാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.