video
play-sharp-fill
വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം: സുഹൃത്തായ അസ്സാം സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ: വീഡിയോ കാണാം

വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം: സുഹൃത്തായ അസ്സാം സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ: വീഡിയോ കാണാം

സ്വന്തം ലേഖിക

കോട്ടയം: അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തായ അസ്സാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

അസ്സാം സ്വദേശിയായ കൃഷ്ണഹിര (28) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സുഹൃത്തായ തുലകന്തത്യ നിരഞ്ജൻ ബറുവാ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ഉള്ളനാട് വലിയ കാവുംപുറം ഭാഗത്തുള്ള പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി കമ്പനിയുടെ ക്വാർട്ടേഴ്സിൽ വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് കൃഷ്ണഹിര മൂർച്ചയുള്ള കത്തി കൊണ്ട് ഇയാളെ കുത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയും ചെയ്തു.

പാലാ സ്റ്റേഷൻ എസ്.ഐ അഭിലാഷ് എം.ഡി, എസ്.ഐ അനിൽകുമാർ പി.എസ്, എ.എസ്.ഐ ജേക്കബ്, സി.പി.ഓ മാരായ രഞ്ജിത്ത് സി, ജസ്റ്റിൻ,മഹേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.