ഭാര്യയെ കാണുന്നത് വിലക്കിയതിലുള്ള വൈരാഗ്യം; സ്കൂട്ടറില്‍ വന്ന ബന്ധുവിനെ തടഞ്ഞുനിര്‍ത്തി നെഞ്ചില്‍ കത്തി കുത്തിയിറക്കി; പ്രതികൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: പിണങ്ങിക്കഴിയുന്ന ഭാര്യയുടെ വീട്ടി​ലെത്തി​ ബഹളമുണ്ടാക്കുന്നത് വിലക്കിയ ഭാര്യാബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളും സഹോദരനും പിതാവും പി​ടി​യി​ല്‍.

തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് സ്‌കൂളിന് സമീപം അലോണ ഭവനില്‍ ബെന്നി (44), സഹോദരന്‍ ശക്തികുളങ്ങര പുത്തന്‍തുരുത്ത് ആന്റണി ഭവനം വീട്ടില്‍ നിന്നും കുരീപ്പുഴ കാട്ടുവിള പടിഞ്ഞാ​റ്റതില്‍ വാടകയ്ക്ക് താമസിക്കുന്ന ജിജോ (അനില്‍-39), പിതാവ് ജോസഫ് (ഔസേഫ്-70) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ വീട്ടിലെത്തി ബെന്നി വഴക്കുണ്ടാക്കുന്നത് പതിവായതോടെ, വീട്ടി​ല്‍ വരുന്നത് ഭാര്യയുടെ ബന്ധുവായ കുരീപ്പുഴ സ്വദേശി സെബിന്‍ സെറാഫ് വിലക്കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ആയിരവില്ലന്‍ ക്ഷേത്രത്തിന് സമീപം റോഡിലൂടെ സെറാഫ് സ്‌കൂട്ടറില്‍ പോയപ്പോള്‍ മൂവരും തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇടത് നെഞ്ചില്‍ കത്തികൊണ്ട് ആഴത്തില്‍ കുത്തേറ്റ സെറാഫ് പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ വി. അനീഷ്, പ്രദീപ്കുമാര്‍, എ.എസ്.ഐ രാജേഷ്, സി.പി.ഒ മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘം മൂവരെയും കുരീപ്പുഴയില്‍ നിന്ന് പിടികൂടുകയായിരുന്നു.