
കോട്ടയം: മുണ്ടക്കയത്ത് കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്തംഗത്തിന് പരിക്കേറ്റ സംഭവം. കുറുക്കന് പേവിഷബാധ ഉള്ളതായി സംശയം. മുണ്ടക്കയം വേലനിലം വാർഡംഗം ജോമി തോമസിനെയാണ് കുറുക്കൻ കടിച്ചത്.
പുലർച്ചെ അഞ്ചരയ്ക്ക് റബർ വെട്ടാൻ പോയ സമയത്താണ് ആക്രമണമുണ്ടായത്. ശരീരത്തിൽ മുപ്പതോളം പരിക്കുകളുണ്ട്. ആദ്യം കാലിലാണ് കുറുക്കൻ കടിച്ചത്. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ശരീരത്തിന്റെ മറ്റിടങ്ങളിലും കുറുക്കൻ കടിക്കുകയായിരുന്നു. ജോമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിന്റെ മസിലിനടക്കം ഗുരുതര പരിക്കുണ്ട്. നാട്ടുകാർ ചേർന്ന് കുറുക്കനെ തല്ലിക്കൊന്നു. അപ്രതീക്ഷിത സംഭവത്തിൽ നാട്ടുകാരും ഭീതിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


