
സ്വന്തം ലേഖിക
മുണ്ടക്കയം: മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയാലും ജീവനക്കാര്‍ മരുന്ന് നല്‍കുന്നില്ലെന്നാണ് പരാതി. മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരുടെ തോന്നുംപടിയുള്ള പ്രവര്‍ത്തനം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നതായി ആക്ഷേപം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാരുടെ പ്രവര്‍ത്തനം പലപ്പോഴും ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൃദ്രോഗിയായ ഒരാള്‍ ഒപിയിലെത്തി ഡോക്ടറെ കണ്ടു മരുന്നു കുറിപ്പിച്ചെങ്കിലും താമസിച്ചെന്ന കാരണത്താല്‍ ഫാര്‍മസിസ്റ്റ് മരുന്നു നല്കാന് തയാറായില്ല. ഉച്ചകഴിഞ്ഞ് ജീവിത ശൈലി വിഭാഗം പ്രവര്‍ത്തിക്കുന്നില്ലെന്നും അതിനാല്‍ ഡോക്ടര്‍ കുറിച്ചാലും മരുന്നു തരാനാവില്ലെന്നുമായിരുന്നു ഫാര്‍മസിസ്റ്റിന്റെ വാദം.
പിന്നീട് മരുന്നു നല്കാന് ഡോകടറും ഡ്യൂട്ടിയിലെ ചില ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും മരുന്നു നല്കാന് ഫാര്‍മസിസ്റ്റ് തയാറായില്ല. കൂടാതെ കഴിഞ്ഞ ദിവസം ടൗണിനോടു ചേര്‍ന്നുളള വാര്‍ഡിലെ ഒരു രോഗിക്കു നഴ്സില്‍ നിന്നു ചികിത്സ നിഷേധിച്ചതായും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ചികിത്സ തേടിയെത്തിയ വരിക്കാനി സ്വദേശിയായ യുവാവിനോടു അപമര്യാദയായി പെരുമാറിയതു സംബന്ധിച്ചു ആരോഗ്യ വകുപ്പിനു പരാതി നല്‍കിയിരുന്നു.
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി ത്രിതല പഞ്ചായത്തുകളും ആശുപത്രി വികസന സമിതിയും കഠിന പ്രയനം നടത്തുന്നതിനിടയാണ് ചിലര്‍ ആശുപത്രിയെ തകര്‍ക്കാന്‍ രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്ന വിവരം അറിയിച്ചിരുന്നു.
എന്നാല്‍ ഇത് ചില ജീവനക്കാര്‍ക്ക് തൃപ്തികരമായിട്ടില്ല. ഇതാണ് ഇവര്‍ രോഗികളോട് മോശമായി പെരുമാറുവാന്‍ കാരണമായിരിക്കുന്നത്. ഡ്യൂട്ടിക്കെത്തുന്ന ചില ജീവനക്കാര്‍ സംഘടന പ്രവര്‍ത്തനത്തിന്റെ പേരില്‍ മുങ്ങുന്നതും മുണ്ടക്കയം സര്‍ക്കാരാശുപത്രിയുടെ പതിവ് കാഴ്ചയാണ്.
ഇവരില്‍ ചിലര്‍ മേലുദ്യോഗസ്ഥരോടു പോലും തട്ടിക്കയറുന്നതും പതിവായിരിക്കുകയാണ്. ആശുപത്രിയെ തകര്‍ക്കാന്‍ ചില ജീവനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.



