മുണ്ടക്കയത്ത് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ രണ്ട് പേർ എക്സൈസ് പിടിയിൽ; പിടിച്ചെടുത്ത് ഒന്നര കിലോയിലധികം കഞ്ചാവ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുണ്ടക്കയം: തമിഴ്നാട്ടിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ.

കൊച്ചി തോപ്പുംപടി സ്വദേശിയായ ഷിഹാബും (43) പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.610 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിലെ കമ്പത്ത് നിന്നും 28000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മട്ടാഞ്ചേരിയിൽ വിൽപനക്കായി കൊണ്ടു പോകുന്നതിനിടെയാണ്
മുണ്ടക്കയം ബസ്റ്റാൻ്റിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പ്രതികൾ പിടിയിലാകുന്നത്.
ഷിഹാബിനെ കോടതിയിലും പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കും.

കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കുമാർ, പ്രസാദ്, ആഷ, മധു എന്നിവർ പങ്കെടുത്തു.