ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം; ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്നത് എങ്ങനെ? 24 കൊല്ലത്തിനുശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!
മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലേക്കുള്ള കടന്ന് വരവ്. ഇരുവരുടെയും വളർച്ചയും ഒരു കാലഘട്ടത്തിലാണ്. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.എന്നാൽ സൂപ്പർ സ്റ്റാറുകളായി മാറിയ രണ്ട് പേരെയും വെച്ച് പിൽക്കാലത്ത് ഒരു സിനിമ ചെയ്യാനായത് സംവിധായകൻ ഫാസിലിനാണ്. ഹരികൃഷ്ണൻസ് ആയിരുന്നു ഈ സിനിമ.
ഹരിയും കൃഷ്ണനുമായി ഇരുവരും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഹരികൃഷ്ണന്‍സ്. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്തു കൊണ്ടാണ് ഹരി കൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതെന്ന് പറയുകയാണ് മമ്മൂട്ടി.
മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരെ ഒരേപോലെ സംതൃപ്തിപ്പെടുത്താന്‍ രണ്ട് പേര്‍ക്കും ജൂഹി ചൗളയെ കിട്ടുന്ന രീതിയില്‍ ഇരട്ട ക്ലൈമാക്‌സാണ് ഫാസില്‍ ചിത്രീകരിച്ചത്. നായികയായ ജൂഹി ചൗള ആരുടെ പ്രണയം സ്വീകരിക്കും എന്നതായിരുന്നു ഹരികൃഷ്ണന്‍സിലെ ക്ലൈമാക്‌സ്. ഇത് ചില തിയ്യേറ്ററുകളില്‍ സിനിമ കണ്ടവര്‍ മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായി കണ്ടു. മറ്റ് ചില തിയ്യേറ്ററുകളില്‍ മമ്മൂട്ടിക്ക് ജൂഹിയെ ലഭിക്കുന്നതായും കാണിച്ചു. ഇരുവരുടെയും ആരാധകരെ ഒരുപോലെ സംതൃപ്തിപ്പെടുത്താൻ ആണ് ഇത്തരമൊരു ക്ലൈമാക്സ് വെച്ചത് എന്നാണ് മമ്മൂട്ടി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സുകൾ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ, രണ്ട് തരവും കാണാൻ ആളുകൾ വരും എന്നുള്ള ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്. പക്ഷെ പ്രിൻറ് അയക്കുന്ന ആളുകൾക്ക് പറ്റിയ തെറ്റാണു രണ്ടും രണ്ടു ഭാഗത്തേക്ക് അയച്ചത്.എന്നാലും ഇന്നും ഇതിൽ സന്തോഷം ഉള്ള സന്തോഷം ഇല്ലാത്ത ഇത് കാണാത്ത ഒരുപാടുപേർ നമ്മുക് ചുറ്റും ഉണ്ട് മമ്മൂട്ടി പറഞ്ഞു നിർത്തി .