video
play-sharp-fill

നിയമലംഘനങ്ങള്‍ റീല്‍സ് ആക്കി ആഘോഷിക്കുന്നവരോട്’; ലെെസന്‍സ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എംവിഡിയുടെ പുതിയ ട്രോള്‍ വീഡിയോ…..

നിയമലംഘനങ്ങള്‍ റീല്‍സ് ആക്കി ആഘോഷിക്കുന്നവരോട്’; ലെെസന്‍സ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എംവിഡിയുടെ പുതിയ ട്രോള്‍ വീഡിയോ…..

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ റീല്‍സ് ആക്കി ആഘോഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി.

ബെെക്കില്‍ അമിത വേഗത്തിലും റോഡ് നിയമങ്ങള്‍ പാലിക്കാതെയും വാഹനം ഓടിക്കുന്ന വീഡിയോ റീല്‍സായി പങ്കുവെച്ച യുവാക്കളുടെ ലെെസന്‍സ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പാണ് എംവിഡി നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട് എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചാണ് ഇവരുടെ ലൈസന്‍സ് റദ്ദാക്കിയ കാര്യം എംവിഡി അറിയിക്കുന്നത്. വീഡിയോയുടെ അവസാനം നാലോളം യുവാക്കളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തെന്ന് കാണിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുൻപ് സമാന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് ട്രോള്‍ വീഡിയോ പങ്കുവെച്ചിരുന്നു. രണ്ട് യുവാക്കള്‍ ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് ഓടിക്കുന്നയാളെ പുറകിലിരിക്കുന്നയാള്‍ കുളിപ്പിക്കുന്ന ഒരു റീല്‍സ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ട്രോള്‍ വീഡിയോ ഇറക്കിയത്.