ലക്കി സിങ്ങായി നിറഞ്ഞാടി മോഹന്‍ലാല്‍; മോണ്‍സ്റ്റര്‍ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു; റിലീസ് ഡിസംബര്‍ രണ്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ
സ്വന്തം ലേഖിക
കൊച്ചി: മോഹന്‍ലാലിൻ്റെ പുതിയതായി പുറത്തിറങ്ങിയ മോണ്‍സ്റ്ററിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.
ഡിസംബര്‍ രണ്ടാം തീയതിയാണ് ചിത്രം റിലീസ് ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലിമുരുഗന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച് ചിത്രമായിരുന്നു മോണ്‍സ്റ്റര്‍. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ ചിത്രത്തീലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എലോണ്‍ ആണ് മോഹന്‍ലാലിൻ്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മലയാളസിനിമയിലെ തന്നെ എക്കാലത്തെയും മികച്ചകൂട്ടുക്കെട്ടായ ഷാജി കൈലാസ്- മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
Third Eye News Live
0