കേരളത്തിന് ആശ്വാസിക്കാം; മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധനാഫലം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കോവിഡിന് പിന്നാലെ ഏറെ ആശങ്കയുയര്‍ത്തി എത്തിയ മങ്കിപോ‌ക്‌സില്‍ ആശ്വാസത്തിന് വകനല്‍കി പരിശോധനാഫലം.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് വൈറസിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലമാണ് പൂര്‍ത്തിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മങ്കിപോ‌ക്‌സിന് കാരണമാകുന്നത് എ.2 വകഭേദമാണെന്ന് ജനിതകഘടന ക്രമീകരണ പഠനത്തില്‍ കണ്ടെത്തി. എ.2 വൈറസിന് വ്യാപനശേഷി കുറവാണ്.

രാജ്യത്ത് ആദ്യമായി കേരളത്തിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. യു എ ഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയിലാണ് ആദ്യമായി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കണ്ണൂര്‍ സ്വദേശിയിലും മലപ്പുറം സ്വദേശിയിലും രോഗം കണ്ടെത്തിയിരുന്നു. കേരളത്തിന് പിന്നാലെ ഡല്‍ഹിയില്‍ ഒരാള്‍ക്കും മങ്കിപോക്‌സ് സ്ഥിരീകരിച്ചു.

ലോകമെമ്പാടും കേസുകള്‍ കുത്തനേ ഉയരുന്നതിനിടെ അപൂര്‍വ വൈറസായ മങ്കിപോക്സ് വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. സ്പെയിന്‍, യു.എസ്, ജര്‍മ്മനി, യു.കെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.3 – 6 ശതമാനം വരെയാണ് ചിക്കന്‍പോക്സുമായി സാമ്യമുള്ള മങ്കിപോക്സിന്റെ മരണനിരക്ക്. മങ്കിപോക്‌സിനെതിരെ വസൂരിക്കെതിരെയുള്ള കുത്തിവയ്പ് 85 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.