കുരങ്ങുപനി; ഇന്ത്യയിലും ജാഗ്രത; മാര്‍ഗനിര്‍ദേശം ഉടനെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖിക
ന്യൂഡൽഹി: ഗള്‍ഫില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയും ജാഗ്രതയിലേക്ക്.
നിലവില്‍ രാജ്യത്ത് കേസുകള്‍ ഒന്നും ഇല്ലെങ്കിലും കുരങ്ങ് പനി അഥവാ മങ്കി പോക്സ് നേരിടാന്‍ ആരോഗ്യ മന്ത്രാലയം ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. 19 രാജ്യങ്ങളില്‍ ഇതിനോടകം കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകത്ത് ആകെ 131 പോസിറ്റീവ് കേസുകളാണുള്ളത്. 106 കേസുകളില്‍ സ്ഥിരീകരണം ആയിട്ടില്ല. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരിക്ക് യുഎഇയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയും ജാഗ്രതാ നടപടികളിലേക്ക് കടക്കുന്നത്.
യുഎഇയില്‍ പ്രവാസികള്‍ ഏറെയുള്ളത് കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ മുന്‍കരുതല്‍.
എന്താണ് മങ്കിപോക്സ് അണുബാധ?
കുരങ്ങ് പനി അഥവാ മങ്കി പോക്സ്, സ്മാള്‍ പോക്സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകള്‍ ആദ്യമായി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഫ്രിക്കയില്‍ വന്യമൃഗങ്ങളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നത്. രോഗം ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍.
അനന്തരം ദേഹമാകമാനം സ്മോള്‍ പോക്സ് വന്നാലെന്ന പോലെ കുരുക്കള്‍ ഉണ്ടാവുകയും ചെയ്യും. മുഖത്ത് പ്രത്യക്ഷപ്പെട്ട ഉടന്‍ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും ഇവ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.
എങ്ങനെ പ്രതിരോധിക്കാം…
1. കുരങ്ങുകളുമായി അല്ലെങ്കില്‍ മറ്റു വന്യ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാവാനുളള സാഹചര്യങ്ങള്‍ ഒഴിവാക്കുക
2. ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങളുടെ കടിയോ നഖം തട്ടാനോ ഇടയായാല്‍ സോപ്പും വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക
3. മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക
4. അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കുക
5. മൃഗങ്ങളെ തൊട്ടത്തിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക