
സ്വന്തം ലേഖകൻ
കൊച്ചി: ലോക മാതൃദിനത്തില്‍ അമ്മയോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍.
അമ്മയുടെ തോളില്‍ തലവച്ച് കണ്ണുകളടച്ചിരിക്കുന്ന ചിത്രമാണ് താരം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാപ്പി മദേര്‍സ് ഡേ എന്ന ക്യാപ്ഷനോടെയാണ് അമ്മ ശാന്തകുമാരിയോടൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എം.എല്‍.എ വി.കെ പ്രശാന്ത് ഉള്‍പ്പടെയുള്ള പ്രമുഖര്‍ നടന്റെ പോസ്റ്റിന് കമന്റുകളായി മദേര്‍സ് ഡേ ആശംസകള്‍ അറിയിക്കുന്നുണ്ട്.
മാതൃദിനമായ ഇന്ന് നിരവധി താരങ്ങള്‍ അമ്മയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.