ഇന്ന് മോദിയുടെ പിറന്നാള്‍ ദിനം; രക്തദാന ക്യാമ്പുകള്‍, ബോധി വൃക്ഷത്തൈകള്‍ നടും, ശുചിത്വാചരണം; ഇന്ന് മുതല്‍ ഗാന്ധി ജയന്തി വരെ സേവനവാരം ആചരിക്കാന്‍ ബിജെപി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം പിറന്നാള്‍ ദിനമായ ഇന്നുമുതല്‍ ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി വരെ വരുന്ന പതിനാറ് ദിവസം സേവന വാരമായി ആഘോഷിക്കാൻ ബിജെപി.

ഏകഭാരതം ശ്രേഷ്‌ഠ ഭാരതം സന്ദേശം നല്‍കുന്ന ‘നാനാത്വത്തില്‍ ഏകത്വം’ ഉത്സവം നടത്തുന്നതിന് ബിജെപി ഒരുങ്ങി. മാത്രമല്ല രക്തദാന ക്യാമ്പുകള്‍, ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ എന്നിവ രാജ്യത്തെ ഓരോ ജില്ലകളിലും നടത്തുകയാണ്. 2025ഓടെ രാജ്യം ക്ഷയരോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ക്ഷയരോഗികള്‍ക്ക് ആവശ്യമായ മരുന്നും പോഷകാഹാരങ്ങളും നല്‍കാന്‍ വരുന്ന ഒരു വര്‍ഷത്തേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃക്ഷത്തൈ നടീല്‍ യജ്ഞം, ശുചിത്വ പ്രചാരണം തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയുടെ ഫോട്ടോകള്‍ നമോ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് ബി.ജെ.പി തമിഴ്നാട് ഘടകം സ്വര്‍ണ മോതിരം നല്‍കും.

അതേസമയം ഉസ്‌ബെക്കിസ്ഥാനിലെ എസ്.ഒ.എസ് ഉച്ചകോടി കഴിഞ്ഞ് രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പങ്കെടുക്കുന്ന ചടങ്ങ് മദ്ധ്യപ്രദേശിലെ കുനോ ദേശിയോദ്യാനത്തില്‍ നമീബിയയില്‍ നിന്നും എത്തിക്കുന്ന എട്ട് ചീറ്റപ്പുലികളെ സ്വീകരിക്കുന്ന ചടങ്ങാണ്. പിന്നീട് മദ്ധ്യപ്രദേശിലെ സ്‌ത്രീ സ്വയംസഹായ വിഭാഗങ്ങളുടെ കോണ്‍ഫറന്‍സിലും തുടര്‍ന്ന് വിശ്വകര്‍മ്മ ജയന്തി ദിനമായ ഇന്ന് ആദ്യ ദീക്ഷന്ത് സമാരോഹില്‍ ഐഐടി വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിക്കും. ദേശീയ ലോജിസ്‌റ്റിക് നയം പുറത്തിറക്കുന്ന ചടങ്ങാണ് പിറന്നാള്‍ ദിനത്തില്‍ നാലാമതായി പ്രധാനമന്ത്രിയുടേത്.