മൊബൈൽ ഫോൺ വാങ്ങിക്കാൻ കൈയ്യിൽ കാശില്ല; അയൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം; മൊബൈൽ ഫോൺ വാങ്ങി മടങ്ങുന്നതിനിടെ 18കാരൻ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: മൊബൈൽ ഫോൺ വാങ്ങിക്കാൻ കൈയ്യിൽ കാശില്ല. അയൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. മൊബൈൽ ഫോൺ വാങ്ങി മടങ്ങുന്നതിനിടെ 18കാരൻ പൊലീസിന്റെ പിടിയിൽ.

കിടപ്രം വടക്ക് കാട്ടുവരമ്പേൽ വീട്ടിൽ അമ്പാടി ശേഖറിനെ (18)യാണ് കിഴക്കേ കല്ലട പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച പകൽ അയൽ വീടിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്.മൺറോത്തുരുത്തിൽ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിൽ അഭയം തേടി.

ഇത് അവസരമാക്കിയായിരുന്നു മോഷണം. എസ്ഐമാരായ ബി അനീഷ്, ശരത്ചന്ദ്രൻ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.