ആണ്‍ – പെണ്‍ വ്യത്യാസം ഇനി വേണ്ട; എല്ലാ സ്കൂളുകളും മിക്സ്ഡാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍.

സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വ്യാപകമായി നിലവിലുള്ള ബോയ്സ്, ഗേള്‍സ് സ്കൂള്‍ സംവിധാനം ഇനി വേണ്ട എന്നാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ സംസ്ഥാനത്തുള്ള എല്ലാ ഗേള്‍സ്/ബോയ്സ് സ്കൂളുകളും മിക്സ്ഡ് സ്കൂളുകളായി മാറ്റണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികള്‍ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ഒരുക്കണമെന്നും സ്കൂളുകളില്‍ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്‌ഇആര്‍ടിയും നടപടി എടുക്കണം. കമ്മീഷന്‍ നിര്‍ദ്ദേശത്തെക്കുറിച്ച്‌ പഠിച്ച്‌ മൂന്ന് മാസത്തിനകം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ ഉണ്ട്.

ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പ്രതികരണം എങ്ങനെയാവും എന്നതാണ് ഇനി അറിയേണ്ടത്. ശുചിമുറികള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മാത്രമേ സ്കൂളുകളെ മിക്സ്ഡ് ആക്കി മാറ്റാന്‍ സാധിക്കൂ. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷേ ലിംഗനീതി ഉറപ്പു വരുത്താനുള്ള ശ്രമങ്ങളില്‍ രാജ്യത്തിന് തന്നെ മാതൃകയാവാന്‍ കേരളത്തിനാവും.