play-sharp-fill
മിന്നൽ മുരളിയിലെ ടോവിനോയുടെ മിന്നൽ പ്രകടനത്തെ പ്രശംസിച്ച്  സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജ

മിന്നൽ മുരളിയിലെ ടോവിനോയുടെ മിന്നൽ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജ

സ്വന്തം ലേഖകൻ

മിന്നല്‍ മുരളിയിലെ ടൊവിനോ തോമസിന്റെ പ്രകടനത്തിനെ പ്രശംസിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജ.


സിനിമയിലെ ടൊവിനോയുടെ പ്രകടനം ഏറെ ഇഷ്ടമായെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ത്യാഗരാജന്‍ വാട്ട്‌സപ്പ് സന്ദേശത്തിലൂടെ ടൊവിനോയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ട്‌സപ്പ് സന്ദേശം സമൂഹമാധ്യമത്തില്‍ ടോവിനോ പങ്കെവെച്ചിട്ടുണ്ട്.’ആരണ്യകാണ്ഡം കണ്ടത് മുതല്‍ ത്യാഗരാജന്‍ കുമരരാജ സാറിന്റെയും ഗുരു സോമസുന്ദരം സാറിന്റെയും കടുത്ത ആരാധകനാണ്.

അദ്ദേഹത്തില്‍ നിന്നും ഒരു അഭിനന്ദനം എന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്.മിന്നല്‍ മുരളിയ്ക്ക് ദിനംപ്രതി അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിൽ അതിയായ സന്തോഷം’, ത്യാഗരാജന്‍ കുമരരാജയുടെ വാട്ട്‌സാപ്പ് സന്ദേശം പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹറും ടൊവിനോയെയും സിനിമയയെും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.ചിത്രം കഴിഞ്ഞ ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്തത്.

ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസില്‍ ജോസഫാണ് ചിത്രത്തിന്റെ സംവിധാനം.